ADVERTISEMENT

ന്യൂഡൽഹി ∙ വലിയ കമ്പനികളുടെ ചെയർമാൻ(ചെയർപഴ്സൻ), മാനേജിങ് ഡയറക്ടർ പദവികൾ വേർതിരിക്കണമെന്ന നിർദേശം പാലിക്കാൻ വിപണി നിയന്ത്രണ ഏജൻസി (സെബി) 2022 ഏപ്രിൽ വരെ സമയം നീട്ടി നൽകി.  ഓഹരി വിപണി മൂല്യത്തിൽ മുന്നിലുള്ള 500 കമ്പനികൾ ഇക്കൊല്ലം ഏപ്രി‍ൽ ഒന്നിനു മുൻപ് ചെയർമാൻ, എംഡി പദവികൾ പ്രത്യകം പ്രത്യേകമാക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. 

മിക്ക കമ്പനികളിലും നിലവിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) തസ്തികയാണുള്ളത്. കമ്പനിഭരണരീതി മെച്ചപ്പെടുത്താനാണു തസ്തികകൾ വേർതിരിക്കാൻ സെബി നിര്‍ദേശിച്ചത്. വ്യവസായ ലോകത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ് തീയതി നീട്ടിയത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലമാണെന്നാണ് കമ്പനികൾ ചൂണ്ടിക്കാട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com