ഓൺലൈൻ വ്യാപാരം: ഇന്ത്യയിൽ 7,000 കോടി നിക്ഷേപിക്കുമെന്ന് ജെഫ് ബെസോസ്

jeff
ആമസോൺ പ്രസിഡന്റ് ജെഫ് ബെസോസ് ന്യൂഡൽഹി രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ. ചിത്രം∙ ആമസോൺ/ എഎഫ്പി
SHARE

ന്യൂഡൽഹി∙ ഇന്ത്യയിൽ ചെറുതും ഇടത്തരവുമായ ഓൺലൈൻ ബിസിനസുകളെ സഹായിക്കാൻ 7000 കോടി രൂപ നിക്ഷേപിക്കുമെന്ന് ആമസോൺ പ്രസിഡന്റ് ജെഫ് ബെസോസ്. അഞ്ചു വർഷം കൊണ്ട് 70,000 കോടി രൂപയുടെ ഇന്ത്യൻ ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്നതിന് ആമസോൺ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.യുഎസിനു പുറത്ത് ആമസോണിന്റെ പ്രധാന വിപണിയായ ഇന്ത്യയിൽ 550 കോടി ഡോളറിന്റെ നിക്ഷേപം ബെസോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായി ദീർഘകാല പങ്കാളിത്തമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു ജെഫ് ബെസോസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA