ADVERTISEMENT

Q- എൽഐസി പോളിസി മച്വർ ആയി ഒന്നര ലക്ഷം രൂപ ലഭിച്ചതിൻമേൽ എൽഐസി ടിഡിഎസ് പിടിച്ചാണ് തുക തന്നത്. പ്രീമിയമായി അടച്ചത് ഒരു ലക്ഷം രൂപയാണ്. എൽഐസിയിൽനിന്നു ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധകമല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. പിന്നെ എന്തുകൊണ്ടാണ് എൽഐസി ടിഡിഎസ് പിടിച്ചത്. ഈ തുകയ്ക്ക് നികുതി ബാധകമാണെങ്കിൽ ഏതു തുകയിൻമേലാണ് ഞാൻ നികുതി അടയ്ക്കേണ്ടത്. ലഭിച്ച ഒന്നര ലക്ഷം രൂപയ്ക്കാണോ അതോ അടച്ച ഒരു ലക്ഷം രൂപ കിഴിച്ച് ബാക്കി 50000 രൂപയ്ക്കാണോ?

A- ആദായ നികുതി നിയമത്തിലെ 10(10ഡി) വകുപ്പ് പ്രകാരമാണ് ബോണസ് എൽഐസി മച്യൂരിറ്റി തുകയ്ക്ക് ആദായ നികുതി ഒഴിവുള്ളത്. പക്ഷേ പോളിസി പ്രീമിയം അഷ്വർ ചെയ്ത തുകയുടെ 10 ശതമാനത്തിലധികം ആണെങ്കിൽ നികുതി ഒഴിവില്ല (2012 ഏപ്രിലിനു മുൻപുള്ള പോളിസിയാണെങ്കിൽ പ്രീമിയം 20 ശതമാനത്തിൽ കൂടുതൽ ആവാൻ പാടില്ല). ആദായനികുതി നിയമം 194 ഡിഎ പ്രകാരം മേൽപറഞ്ഞ 10(10ഡി) വകുപ്പിന്റെ ആനുകൂല്യത്തിന് അർഹമല്ലാത്ത പോളിസികളുടെ കാര്യത്തിൽ അതായത് പ്രീമിയം തുക 10 ശതമാനത്തിൽ കൂടുതലുള്ള കേസുകളിൽ (2012 ഏപ്രിലിനു മുൻപ് 20%)  മച്യൂരിറ്റി തുകയിൽനിന്ന് ഒരു ശതമാനം നിരക്കിൽ സ്രോതസ്സിൽ നികുതി (ടിഡിഎസ്) പിടിക്കണമായിരുന്നു.

എന്നാ‍ൽ 2019 ധനകാര്യ നിയമം (2) പ്രകാരമുള്ള ഭേദഗതിയിലൂടെ ഈ തുകയിൽ ഉൾപ്പെട്ടിട്ടുള്ള വരുമാനത്തിൻമേൽ 5% നിരക്കിൽ സ്രോതസ്സിൽ നികുതി പിടിച്ചാൽ മതി എന്നാക്കി. മച്യൂരിറ്റി തുക ഒരു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ ടിഡിഎസ് പിടിക്കേണ്ടതില്ല. താങ്കളുടെ കാര്യത്തിൽ പ്രീമിയം തുക മേൽപറഞ്ഞ 10%/ 20 ശതമാനത്തിലധികം  ആയതിനാലാവണം എൽഐസി സ്രോതസിൽ ടിഡിഎസ് പിടിച്ചിട്ടുള്ളത്. 2019 സെപ്റ്റംബറിനു ശേഷം  വരുമാനത്തിൽ അതായത് 50000 രൂപയ്ക്കു മേൽ 5% അതിനു മുമ്പാണെങ്കിൽ മൊത്തം തുകയിൻമേൽ 1% എന്ന നിരക്കിലുമാവും നികുതി പിടിച്ചിട്ടുണ്ടാവുക. താങ്കൾ 50000 രൂപയാണ് വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടത്. സ്രോതസ്സിൽ പിടിച്ച നികുതിക്ക് ക്രെഡിറ്റ് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com