ADVERTISEMENT

ന്യൂഡൽഹി ∙ എണ്ണ ഇറക്കുമതിക്ക് ഗൾഫ് രാജ്യങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യൻഓയിൽ കോർപറേഷൻ  (ഐഒസി) കളം മാറ്റി ചവിട്ടുന്നു. റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി നടത്താൻ കരാറായി. റഷ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ റോസ്നെഫ്റ്റിൽ നിന്ന് 20 ലക്ഷം ടൺ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനാണ് കരാർ. ഇതു സംബന്ധിച്ച റോസ്നെഫ്റ്റ് സിഇഒ ഇഗോർ സെച്ചിനുമായി  പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ചർച്ച നടത്തി.

അതേസമയം, ഭാരത് പെട്രോളിയം കോർപറേഷന്റെ ഓഹരി വാങ്ങാൻ റോസ്നെഫ്റ്റും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ മേഖലാ എണ്ണക്കമ്പനിയായ നയറാ എനർജിയിൽ (എസ്സാർ ഓയിൽ) റോസ്നെഫ്റ്റിന് 49.13% ഓഹരി പങ്കാളിത്തം ഉണ്ട്. ബിപിസിഎല്ലിന്റെ 53% ഓഹരിയാണ് വിൽക്കുന്നത്.

English Summary: IOC signs contract to buy crude oil from Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com