ADVERTISEMENT

സംസ്ഥാന ബജറ്റിൽ സ്ഥിരമായി ഉപയോഗിക്കുന്നതും എന്നാൽ സാധാരണ ജനത്തിനു മനസിലാകാത്തതുമായ ചില സാങ്കേേതിക പദങ്ങളുണ്ട്. അവയുടെ പൊരുൾ തിരിച്ചുകൊണ്ട് ഒറ്റ നോട്ടത്തിൽ ബജറ്റിനെ അറിയാൻ ഇത് വായിക്കുക. കൂടെ കഴിഞ്ഞ വർഷം വകയിരുത്തിയ തുകയും.

റവന്യൂ വരവ്: സംസ്ഥാന നികുതി, കേന്ദ്ര നികുതി വിഹിതം,നികുതി ഇതര വരുമാനം (വന വിഭവങ്ങളിൽ നിന്നു മുതൽ കെട്ടിട വാടക വരെ) തുടങ്ങി ഒരു വർഷം ലഭിക്കുന്ന സംസ്ഥാനത്തിന്റെ മൊത്തം വരവ്.114635.90 കോടി
മുൻ വർഷം: 99042 കോടി

റവന്യൂ ചെലവ്: ശമ്പളം, പെൻഷൻ, പലിശ, മുതൽ, സർക്കാർ ആശുപത്രിയിൽ മരുന്നുവാങ്ങുന്നതുവരെ. ഒരു വർഷത്തെ മൊത്തം ചെലവ് 129837.37 കോടി
മുൻ വർഷം: 116516 കോടി

റവന്യൂ കമ്മി: റവന്യൂ വരവും റവന്യൂ ചെലവും തമ്മിലുള്ള അന്തരം.15201.47 കോടി
മുൻ വർഷം: 17474 കോടി

മൂലധനചെലവ്: റോഡ് മുതൽ പാലം വരെ. അടിസ്ഥാന സൗകര്യ വികസനം. പുതിയ പദ്ധതികൾ എന്നവയ്ക്കു മുടക്കുന്ന തുക. 12863.21 കോടി
മുൻ വർഷം: 7958 കോടി

വായ്പകളും മുൻകൂറുകളും: കേന്ദ്ര സർക്കാർ റിസർവ് ബാങ്ക് വഴിയും മറ്റും കടമെടുക്കുന്ന തുക.239.70 കോടി
മുൻവർഷം: 753 കോടി

പൊതുകടം: ട്രഷറിയിലെ നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ.24491.91 കോടി
മുൻവർഷം: 19987 കോടി

പൊതുകണക്ക്: നിത്യനിദാന ചെലവിനു കേന്ദ്രം നൽകുന്ന തുക, ഗ്രാന്റ് തുടങ്ങിയവ 4750 കോടി
മുൻവർഷം: 5899 കോടി

ആകെ മിച്ചം/കമ്മി: റവന്യൂ വരുമാനം, ചെലവ്, ഗ്രാന്റ്, പദ്ധതി ചെലവ് ഇവയെല്ലാം തട്ടിക്കിഴിക്കുമ്പോൾ ഉണ്ടാകുന്ന കമ്മി- 53.47 കോടി
മുൻവർഷം:- 25.14 കോടി

വർഷാരംഭ രൊക്ക ബാക്കി: കഴിഞ്ഞ സാമ്പത്തിക വർഷം തുടങ്ങുമ്പോൾ നീക്കിയിരിപ്പ് -317.80.
മുൻവർഷം: -480 കോടി

വർഷാന്ത്യ രൊക്ക ബാക്കി: ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാക്കി.-371.27 കോടി
മുൻവർഷം:- 505 കോടി

ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ച അധികച്ചെലവ് - 632.93 കോടി
മുൻവർഷം: -1410 കോടി
നികുതി ഇളവുകൾ. ഇല്ല
മുൻവർഷം: -300 കോടി

അധിക വിഭവ സമാഹരണം ബജറ്റിൽ നികുതി വഴിയും നികുതി ഇളവു വഴിയും ലക്ഷ്യംവയ്ക്കുന്ന അധിക വരുമാനം 1103 കോടി
മുൻവർഷം: 1785 കോടി

റവന്യൂ വരവും ചെലവും മറ്റു വരവുചെലവുകളും കണക്കാക്കുമ്പോൾ വർഷാന്ത്യ രൊക്ക ബാക്കി . മച്ചം 98.8 കോടി.
മുൻവർഷം കമ്മി- 431 കോടി

English Summary: Kerala Budget 2020-21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com