ADVERTISEMENT

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അസ്ഥിരതയും സംഘർഷാവസ്ഥയും കണക്കിലെടുത്ത്, നിക്ഷേപകർ സ്വർണം കൂടുതൽ സുരക്ഷിത നിക്ഷേപമായി കാണുന്നതുകൊണ്ടാണു നിക്ഷേപം ഉയരുന്നത്. ഡിസംബറിൽ വെറും 27 കോടിയായിരുന്നു നിക്ഷേപം. 2012 ഡിസംബറിൽ 474 കോടി രൂപ നിക്ഷേപമെത്തിയതാണ് ഗോൾഡ് ഇടിഎഫിൽ ഇതിനുമുൻപ് രാജ്യത്തുനടന്ന ഏറ്റവും വലിയ നിക്ഷേപം.

∙രാജ്യത്തെ മ്യൂച്വൽ ഫണ്ട് കമ്പനികളിലെ ഗോൾഡ് ഫണ്ടുകളിൽ ഇപ്പോൾ ആകെയുള്ള നിക്ഷേപം    6,207 കോടി രൂപ ‌‌

ഗോൾഡ് ഇടിഎഫ്: 

സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി വ്യാപാരം നടക്കുന്നതും സ്വർണവിലയെ അടിസ്ഥാനമാക്കി മൂല്യം നിർണയിക്കപ്പെടുന്നതുമായ ഫണ്ടുകൾ. ഒരു ഗ്രാം ശുദ്ധ സ്വർണമാണ് ഇതിൽ ഒരു യൂണിറ്റായി കണക്കാക്കുന്നത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബിഎസ്ഇ) ഇവയുടെ വ്യാപാരം നടക്കുന്നുണ്ട്.സ്വർണം ഇലക്ട്രോണിക് രൂപത്തിൽ വാങ്ങുകയാണ് ഇതിൽ നിക്ഷേപകർ ചെയ്യുന്നത്. സ്വർണമല്ല, തത്തുല്യമൂല്യമുള്ള പണമാണ് കിട്ടുകയെന്നു മാത്രം.

എങ്ങനെ വാങ്ങാം: 

ഓഹരി ബ്രോക്കർമാർ വഴി, ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ചു വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com