ADVERTISEMENT

തിരുവനന്തപുരം∙ സർക്കാർ കരാറുകാർ റജിസ്ട്രേഷൻ പുതുക്കുമ്പോൾ ബാങ്കുകൾ നൽകുന്ന കേപ്പബിലിറ്റി സർട്ടിഫിക്കറ്റ്് കൂടി ഹാജരാക്കണമെന്ന വ്യവസ്ഥയിൽ ഭേദഗതി വരുത്തി. ബാങ്കുകൾ നൽകുന്ന കേപ്പബിലിറ്റി സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കരാറുകാരന്റെ ബാങ്ക്് അക്കൗണ്ട് സ്റ്റേറ്റ്്മെന്റും നിലവിലെ വർക്ക് റജിസ്റ്ററും കരാറുകാരൻ ഏറ്റെടുത്ത പ്രവൃത്തികളുടെ ഗുണനിലവാരവും പെർഫോമൻസും വിലയിരുത്തി മരാമത്ത്് വകുപ്പിലെ എക്സിക്യുട്ടീവ്് എൻജിനീയർ നൽകുന്ന സാമ്പത്തിക സർട്ടിഫിക്കറ്റോ ഹാജരാക്കിയാൽ മതി.

അതേസമയം, ആദ്യമായി കരാർ റജിസ്ട്രേഷൻ എടുക്കുന്നവർ കേപ്പബിലിറ്റി സർട്ടിഫിക്കറ്റ്് ഹാജരാക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്നു മന്ത്രി ജി. സുധാകരൻ അറിയിച്ചു. കേപ്പബിലിറ്റി സർട്ടിഫിക്കറ്റുകൾ നൽകാൻ ബാങ്കുകൾ വലിയ തുക ഫീസ് ഈടാക്കുന്നുവെന്നും ചില ബാങ്കുകൾ നിഷേധിക്കുന്നുവെന്നും പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com