ADVERTISEMENT

ന്യൂഡൽഹി ∙ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം 20% വർധിപ്പിച്ച് ഡിപോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ (ഡിഐസിജിസി) വിജ്ഞാപനമിറക്കി. 100 രൂപയ്ക്ക് 12 പൈസയാണ് വാർഷിക പ്രീമിയം. 2005 മുതൽ ഇത് 100 രൂപയ്ക്ക് 10 പൈസയായിരുന്നു. 

ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് ഒരു ലക്ഷം രൂപയിൽനിന്ന് 5 ലക്ഷമാക്കി ഉയർത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നാലെയാണ് ഡിഐസിജിസിയുടെ നടപടി. രാജ്യത്തെ 2098 ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഡിഐസിജിസി ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഇതിൽ 1,941 എണ്ണം സഹകരണ ബാങ്കുകളാണ്. 2018–18ൽ വാണിജ്യ ബാങ്കുകൾ 11,190 കോടിയും, സഹകരണ ബാങ്കുകൾ 850 കോടിയും പ്രീമിയമായി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com