പെട്രോൾ, ഡീസൽ വില കുറയുന്നു

petrol-pump-manorama-online
SHARE

കൊറോണ വൈറസ് ബാധ ചൈനയുടെ സാമ്പത്തികരംഗത്തുണ്ടാക്കുന്ന ആഘാതം ആഗോള ഇന്ധനവില കുറയാൻ കാരണമാകുന്നു. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ 5 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി. ജനുവരി ഒന്നിന് പെട്രോൾ വില ലീറ്ററിന് 77.19 രൂപയും ഡീസൽ വില 71.79 രൂപയുമായിരുന്നു. ഇന്നലെ പെട്രോളിന് 73.90 രൂപ, ഡീസലിന് 68.44 രൂപ എന്നിങ്ങനെയാണു കൊച്ചിയിലെ വില. ചൈനയിൽ ഈ ത്രൈമാസത്തിൽ ഇന്ധന ഉപഭോഗം കുറയുമെന്ന് രാജ്യാന്തര ഊർജ ഏജൻസി വിലയിരുത്തിയതോടെ, രാജ്യാന്തര ക്രൂഡ് ഓയിൽ വില ഇന്നലെ വീണ്ടും താഴ്ന്നു.

ഒരു മാസത്തിനിടെ വില ബാരലിന് 10 ഡോളർ കുറഞ്ഞിട്ടുണ്ട്. ഇറാനിയൻ സൈനിക ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെത്തുടർന്ന് ജനുവരി ആദ്യം ബാരലിന് 70 ഡോളർ വരെ ഉയർന്ന വില ഇപ്പോൾ 55 ഡോളറിനടുത്താണ്. രാജ്യാന്തര വിലയും ഡോളർ– രൂപ വിനിമയനിരക്കും കണക്കിലെടുത്താണ് ഇന്ത്യയിലെ ഇന്ധനവില ദിവസവും പരിഷ്കരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയർന്നുനിൽക്കുന്നതുകൊണ്ട് എണ്ണവിലക്കുറവിന്റെ നേട്ടം അതേപടി ഇന്ത്യയിൽ പ്രതിഫലിക്കുന്നില്ല.

English Summary: Petrol-Diesel prices drop again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA