മുത്തൂറ്റ് ഫിനാൻസിന് മികച്ച ലാഭ വർധന

SHARE

കൊച്ചി∙ രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡിസംബറിലവസാനിച്ച പാദത്തിൽ 803 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലയളവിലെക്കാൾ 66% കൂടുതലാണിത്.  ഡിസംബർ 31 വരെയുള്ള 9 മാസത്തെ ലാഭം 2191 കോടി രൂപ. മുൻവർഷം ഇതേ കാലയളവിലെ 1461 കോടി രൂപയെക്കാൾ 50% വർധന. കമ്പനി നൽകിയിട്ടുള്ള വായ്പ 38498 കോടി രൂപയാണ്. 19% വാർഷിക വർധന. കൂടുതലാണിത്.

ഉപകമ്പനികൾ ഉൾപ്പടെ, 9 മാസത്തെ മൊത്തം അറ്റാദായം 2321 കോടി രൂപയായി (49% വർധന).  ഉപകമ്പനിയായ  മുത്തൂറ്റ് ഹോം ഫിനാൻസ് ഡിംസബറിൽ അവസാനിച്ച ക്വാർട്ടറിൽ 11 കോടി രൂപ ലാഭം നേടി. ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് 26 കോടിയും മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 5 കോടിയും ലാഭം നേടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA