ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്എഫ്ഇ പ്രവാസി ചിട്ടികളിൽനിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്കു സ്വരൂപിക്കുന്നത് 100 കോടി കവിഞ്ഞു. നിലവിൽ 70 രാജ്യങ്ങളിൽനിന്നായി 47,437 പ്രവാസികൾ റജിസ്റ്റർ ചെയ്തു. ഇതിൽ 13,935 പേർ 2500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസത്തവണയുള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽനിന്ന് 647 കോടി രൂപ ടേൺ ഓവർ പ്രതീക്ഷിക്കുന്നു. ഏതു രാജ്യത്തുനിന്നുള്ളവർക്കും പ്രവാസി ചിട്ടിയിൽ അംഗമാകാം.

പ്രവാസി ഡിവിഡന്റ് പദ്ധതിക്കും പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ അഞ്ഞൂറോളം പ്രവാസികൾ പദ്ധതിയിൽ റജിസ്റ്റർ ചെയ്തു. ഫെബ്രുവരി പകുതിവരെ 140 നിക്ഷേപകരിൽനിന്ന് 25.35 കോടി രൂപ ഈ പദ്ധതി വഴി സമാഹരിച്ചു. മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ  നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യവർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭിക്കുകയും ചെയ്യും.  സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ഈ പണം വിനിയോഗിക്കും.

കിഫ്ബി പദ്ധതികളെ ജനങ്ങൾക്ക് അടുത്തറിയാനും നേരിട്ടു വിലയിരുത്താനുമുള്ള കേരള നിർമിതി വികസന ബോധവൽക്കരണ പരിപാടിയുടെ രണ്ടാം പതിപ്പ് കാസർകോട്ട് നടന്നു. പരിഗണനയിലിരിക്കുന്ന രണ്ടു പദ്ധതികൾക്കു കൂടി അംഗീകാരം നൽകുന്നതോടെ ആകെ മുതൽമുടക്ക് 370 കോടി കവിയും. കിഫ്ബി പദ്ധതികളുടെ വിശകലന വേദിയിൽ ധനമന്ത്രി തോമസ് ഐസക്, കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന്, ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു, കിഫ്ബി സിഇഒ ഡോ. കെ.എം.എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com