ADVERTISEMENT

ദുബായ് ∙ കേരളം, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഭക്ഷ്യസംസ്കരണ മേഖലയിൽ ലുലു ഗ്രൂപ്പ് 1000 കോടി രൂപയുടെ പദ്ധതികൾ 2 വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നു ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. കേരളത്തിൽ കിൻഫ്രയിൽ പദ്ധതിക്കു വേണ്ടിയുള്ള സ്ഥലം ഏറ്റെടുത്തു ജോലികൾ ആരംഭിച്ചുകഴിഞ്ഞു. പഞ്ചാബിലെ പഴം–പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലുമായി ചർച്ച നടത്തി.

ഇന്ത്യയിൽനിന്നു ലുലുഗ്രൂപ്പ് പ്രതിവർഷം 3000 കോടി രൂപയുടെ സാധനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഗൾഫ് രാജ്യങ്ങൾ, ഇൗജിപ്ത്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലേക്കാണിത്. ലുലു ഗ്രൂപ്പ് ഇൗ വർഷം 200 ശാഖകൾ (നിലവിൽ വിവിധ രാജ്യങ്ങളിലായി 187) എന്ന നേട്ടം കൈവരിക്കും. അടുത്ത വർഷം 250 ആകും. ഈ വർഷം തന്നെ ലക്നൌ, തിരുവനന്തപുരം, ബെംഗളുരു എന്നിവിടങ്ങളിൽ ഷോപ്പിങ് മാളുകൾ തുറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com