ADVERTISEMENT

ന്യൂഡൽഹി∙ അവധിയാണെന്നു കരുതി മൊബൈൽ ഡേറ്റ തോന്നുംപടി ഉപയോഗിക്കരുതെന്ന് ടെലികോം സേവന കമ്പനികളുടെ അഭ്യർഥന. വീട്ടിലിരുന്നു ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പണമിടപാട് തുടങ്ങിയ അത്യാവശ്യ ഉപയോഗങ്ങൾക്ക് ഇന്റർനെറ്റ് തടസ്സപ്പെടുകയോ വേഗം കുറയുകയോ ചെയ്യുന്ന സ്ഥിതി ഒഴിവാക്കാനാണിതെന്ന് ടെലികോം കമ്പനികളുടെ സംഘടനയായ സിഒഎഐ വിശദീകരിച്ചു.

ഉത്തരവാദിത്തബോധത്തോടെ ഡേറ്റ ഉപയോഗിക്കണമെന്ന് സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് അഭ്യർഥിച്ചു. അത്യാവശ്യമില്ലാത്ത ഉപയോഗങ്ങൾക്ക് അതിരാവിലെയോ രാത്രി വൈകിയോ ഒക്കെയാകുന്നതും നെറ്റ്‌വർക്കിനു ഗുണം ചെയ്യും. 30% വരെ വർധനയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗത്തിലുണ്ടായിട്ടുള്ളത്. 

ന്റർനെറ്റ്  വേഗം:  പരാതി പരിഹരിക്കാൻ കൺട്രോൾ റൂം 

തിരുവനന്തപുരം∙ കോവിഡ് 19 പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം വ്യാപകമായതോടെ ഇന്റർനെറ്റ് വേഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി കേരള ഐടി മിഷനു കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ:155300, 0471-155300/2335523, 0471 2335523

ഏപ്രിൽ 14 വരെ എച്ച് ഡി വിഡിയോ ഇല്ല

സിഒഎഐയുടെ ഇടപെടലിനെത്തുടർന്ന്, ലോക്‌ഡൗൺ കാലം കഴിയുന്നതുവരെ ഹൈ ഡെഫിനിഷൻ (എച്ച്ഡി), അൾട്രാ ഹൈ ഡെഫിനിഷൻ വിഡിയോകൾ നൽകില്ലന്ന് വിഡിയോ സ്ട്രീമിങ് കമ്പനികൾ അറിയിച്ചു. ഹോട്സ്റ്റാർ, ആമസോൺ പ്രൈം വിഡിയോ, ടിക്ടോക്, സോണി, ഫെയ്സ്ബുക്. ഗൂഗിൾ, വയകോം18, എംഎക്സ് പ്ലേയർ, സീ, നെറ്റ്ഫ്ലിക്സ് എന്നീ കമ്പനികളുടെ കൂട്ടായ തീരുമാനമാണിത്. ഏപ്രിൽ 14 വരെ സ്റ്റാൻഡേഡ് ഡെഫിനിഷൻ (എസ്ഡി) കണ്ടെന്റ് മാത്രമാണുണ്ടാവുക. നെറ്റ്‌വർക്കിലെ ഭാരം കുറയ്ക്കാനാണിത്. 25% വരെ ഡേറ്റ ഉപയോഗം കുറയ്ക്കാനാകുമെന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com