ADVERTISEMENT

മുംബൈ∙ ഓഹരി വിപണിയിലെ തകർച്ച മൂലം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി കുത്തനെ താഴ്ന്നു. 2 മാസം കൊണ്ട് ആസ്തി 1900 കോടി ഡോളർ കുറഞ്ഞ് 4800 കോടി ഡോളറിലെത്തി. 

ഇതോടെ ഹുറുണിന്റെ ആഗോള സമ്പന്നരുടെ പട്ടികയിൽ അംബാനിയുടെ സ്ഥാനം 17 ആയി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 600 കോടി ഡോളറും എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപക ചെയർമാൻ ശിവ് നാടാരുടെ ആസ്തി 500 കോടി ഡോളറും കോട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കോട്ടക്കിന്റെ ആസ്തി 400 കോടി ഡോളറും കുറഞ്ഞു. 

ആഗോള തലത്തിൽ ഏറ്റവും കനത്ത നഷ്ടം നേരിട്ടവരിൽ രണ്ടാമതാണ് അംബാനി. മെക്‌സിക്കൻ വ്യവസായി കാർലോസ് സ്‌ലിം ,മൈക്രോസോഫ്‌റ്റ് സ്‌ഥാപകൻ ബിൽ ഗേറ്റ്‌സ് ,ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് ,ഗൂഗിൾ സ്ഥാപകൻ ലാറി പേജ് തുടങ്ങിയവരുടെ ആസ്തിയിലും ഗണ്യമായ കുറവ് ഉണ്ടായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com