ADVERTISEMENT

കൊച്ചി ∙ സ്വർണം അധിഷ്ഠിതമായുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലെ നിക്ഷേപത്തിനു വൻതോതിൽ പ്രിയം വർധിച്ചതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) യുടെയും വേൾഡ് ഗോൾഡ് കൗൺസിലിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. പലിശ നിരക്കുകളുടെ പടിയിറക്കവും ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയും ഉൾപ്പെടെയുള്ള കാരണങ്ങളാണു സ്വർണത്തിനൊപ്പം ഗോൾഡ് ഇടിഎഫ് യൂണിറ്റുകളെയും കൂടുതൽ ആകർഷകമാക്കിയത്. 

‘കടലാസ് സ്വർണം’ എന്ന വിശേഷണമുള്ള ഗോൾഡ് ഇടിഎഫ് യൂണിറ്റുകളിലേക്കു ലോകമെങ്ങുമായി ജനുവരി – മാർച്ച് കാലയളവിൽ അറ്റ നിക്ഷേപമായി എത്തിയ തുക 2300 കോടി ഡോളറാണെന്നു വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിലുണ്ട്. 1,75,000 കോടി രൂപയ്ക്കു തുല്യമായ അളവിൽ ത്രൈമാസ നിക്ഷേപമുണ്ടാകുന്നതു ചരിത്രത്തിൽ ആദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആംഫിയുടെ കണക്കു പ്രകാരം 2019 – ’20ൽ ഇന്ത്യയിലെ 14 ഗോൾഡ് ഇടിഎഫുകളിലേക്കായി എത്തിയ അറ്റ നിക്ഷേപം 1613 കോടി രൂപയുടേതാണ്. തൊട്ടു മുമ്പുള്ള ആറു സാമ്പത്തിക വർഷങ്ങളിലും പിൻവലിക്കപ്പെട്ട തുകയായിരുന്നു നിക്ഷേപത്തുകയെക്കാൾ കൂടുതൽ. 2012 – ’13 ൽ 1414 കോടി രൂപയുടെ അറ്റ നിക്ഷേപം രേഖപ്പെടുത്തുകയുണ്ടായി. ഗോൾഡ് ഇടിഎഫുകളിലേക്കുള്ള പണപ്രവാഹം തുടരുമെന്നാണു ഫണ്ടുകളുമായി ബന്ധപ്പെട്ടവരിൽനിന്നു ലഭിക്കുന്ന സൂചന. 

തിളങ്ങുന്ന നിക്ഷേപം 7949 

കോടി രൂപയുടെ ആസ്തിയാണു മാർച്ച് 31ലെ കണക്കനുസരിച്ചു രാജ്യത്തെ വിവിധ ഗോൾഡ് ഇടിഎഫുകൾ കൈകാര്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com