ADVERTISEMENT

കൊച്ചി∙ സ്വർണത്തിന് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന അക്ഷയതൃതീയ ദിവസത്തിലും സ്വർണക്കടകൾ തുറക്കാൻ കഴിയാത്തതിനാൽ സ്വർണം വാങ്ങാൻ പകരം സംവിധാനം ഒരുക്കി ജ്വല്ലറികൾ. ഓൺലൈൻ സ്വർണവ്യാപാരം പല ജ്വല്ലറികളും ശക്തമാക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ ബുക് ചെയ്യുന്ന സ്വർണം ലോക്ഡൗണിനു ശേഷം ജ്വല്ലറികൾ തുറക്കുമ്പോൾ വാങ്ങാം. വാട്സാപ് ഗ്രൂപ്പുകൾ വഴിയും ഫോൺ വഴിയും സ്വർണം ബുക് ചെയ്യാനുള്ള അവസരം ഗ്രാമപ്രദേശങ്ങളിലെ ജ്വല്ലറികൾ വരെ ഒരുക്കിയിട്ടുണ്ട്.

ജ്വല്ലറികളുടെ വെബ്സൈറ്റുകളിൽ ഓൺലൈൻ ബുക്കിങ് സൗകര്യമുണ്ട്. ഈ സൗകര്യം സാധ്യമല്ലാത്തവർ കടകൾക്കു മുൻപിലും സമൂഹമാധ്യമങ്ങളിലും ഫോൺ നമ്പർ പങ്കുവച്ചാണ് ബുക്കിങ് നടത്തുന്നത്. ബുക്ക് ചെയ്യുന്ന സ്വർണത്തിന് ഗോൾഡ് ഓണർഷിപ് സർട്ടിഫിക്കറ്റ് കല്യാൺ ജ്വല്ലേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ അക്ഷയതൃതീയ ദിനത്തിൽ കേരളത്തിൽ വിറ്റത് 1500 കിലോഗ്രാമിന്  മുകളിൽ സ്വർണമാണ്. ഏകദേശം 6000 കോടിയുടേത്. എന്നാൽ ഈ സീസണിൽ കടകൾ തുറക്കാത്തതിനാൽ 10 ശതമാനം പോലും വിൽപന നടക്കാൻ സാധ്യതയില്ലെന്നു വ്യാപാരികൾ പറയുന്നു.

അക്ഷയതൃതീയ സീസണിൽ സ്വർണവില എക്കാലത്തെയും ഉയരത്തിലാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4200 രൂപ . കഴിഞ്ഞ വർഷം ഇതേസമയം 3000 രൂപ നിലവാരത്തിലായിരുന്നു വില. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com