ADVERTISEMENT
കൊച്ചി∙ ഹ്യുണ്ടായ് പുതിയ വെർണ സെഡാൻ വിപണിയിലെത്തിച്ചു. 1.5 ലീറ്റർ പെട്രോൾ (115 എച്ച്പി കരുത്ത്), 1.5 ലീറ്റർ ഡീസൽ(115 എച്ച്പി) മോഡലുകൾ മാനുവൽ– ഓട്ടമാറ്റിക് ഗിയർ പതിപ്പുകളിലെത്തുന്നു. ഒരു ലീറ്റർ ടർബോ പെട്രോൾ (120 എച്ച്പി) മോഡലിന് 7–സ്പീഡ് ഓട്ടമാറ്റിക് ഗിയർ മാത്രം. ഇ സിം–അധിഷ്ഠിത ബ്ലൂ ലിങ്ക് കണക്ടിവിറ്റി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് നൂതന രൂപകൽപനയിൽ വെർണ അവതരിപ്പിക്കുന്നതെന്ന് ഹ്യുണ്ടായ് ഇന്ത്യാ മേധാവി എസ്.എസ്.കിം പറഞ്ഞു. 5 വർഷം വരെ വാറന്റിയുണ്ട്. ഡൽഹി ഷോറൂം വില– 1.5പെട്രോൾ: 9.30 ലക്ഷം– 13.85 ലക്ഷം രൂപ, 1.5 ഡീസൽ: 10.65 ലക്ഷം– 15.09 ലക്ഷം, ടർബോ പെട്രോൾ: 13.99 ലക്ഷം രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com