ADVERTISEMENT

ന്യൂഡൽഹി ∙ ബാങ്ക് വായ്പകൾക്കു മൊറട്ടോറിയം കാലയളവിലും പലിശ ഈടാക്കുന്നതിനെതിരെയുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും സുപ്രീം കോടതി നോട്ടിസ്. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 

യുപിയിലെ ആഗ്രയിൽനിന്നുള്ള ഗജേന്ദ്ര ശർമയാണ് ഹർജിക്കാരൻ. ഭവന വായ്പയുടെ മൊറട്ടോറിയം കാലളവിലെ പലിശ അടിസ്ഥാന തുകയോടൊപ്പം ചേർക്കുമെന്നും അതനുസരിച്ച് പലിശയും തിരിച്ചടവു കാലയളവും വർധിക്കുമെന്നും വായ്പ എടുത്ത ബാങ്കിൽനിന്ന് അറിയിപ്പു ലഭിച്ചു. ഇതു മൊറട്ടോറിയത്തിന്റെ ഗുണഫലം ഇല്ലാതാക്കുന്ന നടപടിയാണ്. അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണെന്നും ഹർജിയിൽ വ്യക്തമാക്കി.

മൊറട്ടോറിയം സംബന്ധിച്ച് മാർച്ച് 27നു റിസർവ് ബാങ്ക് നൽകിയ ഉത്തരവിലെ പലിശ സംബന്ധിച്ച ഭാഗം കോടതിയുടെ തീരുമാനംവരുന്നതുവരെ മരവിപ്പിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ്, ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കോടതി എതിർകക്ഷികളോടു നിർദേശിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com