ADVERTISEMENT
തൃശൂർ ∙ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് ‘എസ്ഐബി ഇൻസ്റ്റ’ എന്ന ഓൺലൈൻ അക്കൗണ്ട് ഓപ്പണിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.ആധാറും പാൻ കാർഡുമുള്ളവർക്കു ലളിതമായ നടപടികളിലൂടെ അക്കൗണ്ട് തുറക്കൽ സാധ്യമാക്കുകയാണു ലക്ഷ്യം. ഇന്റർനെറ്റ് സൗകര്യമുള്ള ഫോ‍ൺ വേണം. ഈ സ്വയം സേവന മാതൃക ഇടപാടുകാർക്ക് ഇഷ്ടമുള്ള ശാഖ തിരഞ്ഞെടുക്കാനും സഹായിക്കും. സൗജന്യ വ്യക്തിഗത ഡെബിറ്റ് കാർഡ്, സൗജന്യ മൊബൈൽ ബാങ്കിങ് - ഇന്റർനെറ്റ് ബാങ്കിങ്, എൻഇഎഫ്ടി/യുപിഐ വഴി സൗജന്യ ഫണ്ട് ട്രാൻസ്ഫർ എന്നിവയാണു മറ്റു സവിശേഷതകളെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ വി.ജി.മാത്യു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com