ADVERTISEMENT

കൊച്ചി∙ സിനിമ ടിക്കറ്റിന്റെ ജിഎസ്ടി നിരക്കുകളിൽ ഇളവു വേണമെന്ന ആവശ്യവുമായി വിവിധ ചലച്ചിത്ര സംഘടനകളുടെ സംയുക്ത യോഗം. വിനോദ നികുതി പൂർണമായും ഒഴിവാക്കണമെന്നും നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും സംഘടനാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

കോവിഡ് സൃഷ്ടിച്ച വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിക്കാനാണു തീരുമാനം. 100 ദിവസമായി തിയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. 200 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു മാത്രമേ 18 % ജിഎസ്ടി ഈടാക്കാൻ പാടുള്ളൂവെന്നും 200 നു താഴെ വിലയുള്ള ടിക്കറ്റിന് ജിഎസ്ടി 12% ആയി ചുരുക്കണം എന്നുമാണ് ആവശ്യം.

നിലവിൽ, 18 ശതമാനമാണു ജിഎസ്ടി. വിനോദ നികുതിയാകട്ടെ, 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 10%, 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 5 % എന്നിങ്ങനെയാണ് ഈടാക്കുന്നത്. ജിഎസ്ടിക്കു പുറമേ, വിനോദ നികുതി കൂടി ഏർപ്പെടുത്തിയതു പിൻവലിക്കണമെന്ന് ഏറെക്കാലമായി ചലച്ചിത്ര വ്യവസായ മേഖല ആവശ്യപ്പെട്ടു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com