ADVERTISEMENT

കൊച്ചി ∙ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വീട്ടിലിരുന്നു ജോലി (വർക് ഫ്രം ഹോം) ചെയ്യുന്ന രീതി വ്യാപകമായതു റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ സാധ്യത തുറക്കുന്നു. നഗര മേഖലകൾക്കു പുറത്ത്, ഓഫിസ് സൗകര്യം കൂടിയുള്ള പാർപ്പിടങ്ങളുടെ ആവശ്യം വർധിക്കും എന്നാണു വിലയിരുത്തൽ. നഗര മേഖലകളെ അപേക്ഷിച്ചു ചെലവു കുറയുമെന്നതിനാൽ നഗരപ്രാന്തങ്ങളിൽ മെച്ചപ്പെട്ട സൗകര്യമുള്ള വീടുകൾക്കു കൂടുതൽ ആവശ്യക്കാരുണ്ടായേക്കാം. 

വർക് ഫ്രം ഹോം സാധ്യമായ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും ആവശ്യമെങ്കിൽ സ്വന്തം നാട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരം ലഭിച്ചേക്കാം. യുഎസിലോ യൂറോപ്പിലോ ഗൾഫിലോ താമസിക്കുമ്പോഴുള്ള ചെലവു ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നതാണു പ്രധാന നേട്ടം. ലോക്ഡൗൺ കാലത്തു തന്നെ ഇത്തരം സാധ്യതകളെക്കുറിച്ച് അന്വേഷണം വന്നു തുടങ്ങിയിരുന്നെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തണമെങ്കിൽ സർക്കാർ പിന്തുണയും നിയമപരമായ ചട്ടക്കൂടും അത്യാവശ്യമാണെന്നും ക്രെഡായ് നാഷനൽ കൗൺസിൽ അംഗം ആന്റണി കുന്നേൽ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com