ADVERTISEMENT

കൊച്ചി ∙ കോവിഡ് ഭീതിക്കും എണ്ണ വിപണിയിലെ കയറ്റിറക്കങ്ങൾക്കുമിടെ ബിപിസിഎൽ വിൽപന ഡിസംബറിനകം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിൽ കേന്ദ്ര സർക്കാർ. പുതുവർഷത്തിൽ പുതിയ മാനേജ്മെന്റ് ചുമതലയേൽക്കുന്ന വിധത്തിലാണു നീക്കങ്ങൾ. സർക്കാരിനെ സംബന്ധിച്ചിടത്തോളം വിൽപന പെട്ടെന്നു പൂർത്തിയാക്കേണ്ടത് അത്യാവശ്യം. വിൽപന വൈകുന്തോറും സാമ്പത്തിക വിഭവ സമാഹരണം സമ്മർദത്തിലാകും.

സൗദി ആസ്ഥാനമായ അരാംകോ, റഷ്യൻ കമ്പനി റോസ്നെഫ്റ്റ് എന്നിവ ഉൾപ്പെടെയുള്ള ആഗോള എണ്ണ ഭീമൻമാർക്കു ബിപിസിഎലിൽ കണ്ണുണ്ടെന്നാണു പറയപ്പെടുന്നതെങ്കിലും ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിലാണു വിപണിയുടെ ശ്രദ്ധ. ഏതെങ്കിലും വിദേശ പങ്കാളിയെക്കൂടി ഉൾപ്പെടുത്തിയാകും റിലയൻസ് രംഗത്തെത്തുകയെന്നാണു വിലയിരുത്തൽ. ഡച്ച് – ബ്രിട്ടിഷ് കമ്പനിയായ ഷെൽ, യുഎസ് ആസ്ഥാനമായ എക്സൺ മൊബൈൽ, ഇന്ത്യൻ കമ്പനി വേദാന്ത തുടങ്ങിയവയ്ക്കും താൽപര്യമുണ്ടെന്നാണു സൂചനകൾ. 

ടെൻഡർ സമർപ്പണം ജൂലൈ 31 വരെ 

ബിപിസിഎല്ലിലെ 52.98 % ഓഹരികൾ വിൽക്കുന്നതിനായി കേന്ദ്ര സർക്കാർ മാർച്ച് 7 നാണു താൽപര്യപത്രം ക്ഷണിച്ചത്. 74,000 കോടി രൂപയിലേറെ (10 ബില്യൻ ഡോളർ) ആസ്തിമൂല്യമുള്ള സ്വകാര്യ കമ്പനികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. ആദ്യം, മേയ് 2 വരെയാണു ടെൻ‍ഡർ സമർപ്പണ സമയം പ്രഖ്യാപിച്ചതെങ്കിലും സ്ഥിതിഗതികൾ കോവിഡ് മാറ്റിമറിച്ചു. നിക്ഷേപകർ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ ടെൻഡർ സമർപ്പണ കാലാവധി രണ്ടു വട്ടം നീട്ടി. ജൂലൈ 31 വരെയാണു നിലവിലെ കാലാവധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com