ADVERTISEMENT
ന്യൂഡൽഹി∙ ഹ്യുണ്ടായ് എലാൻട്ര ബിഎസ്–6 ഡീസൽ എൻജിനോടെയും ലഭ്യമാക്കി. 115എച്ച്പി കരുത്തുള്ള 1.5 ലീറ്റർ എൻജിനാണ്. ബിഎസ്–6 പെട്രോൾ എൻജിൻ നേരത്തേ അവതരിപ്പിച്ചിരുന്നു. 18.70 ലക്ഷം രൂപ (മാനുവൽ), 20.65 ലക്ഷം രൂപ (ഓട്ടമാറ്റിക്) എന്നിങ്ങനെ ഷോറൂം വിലയുള്ള 2 വേരിയന്റുകളാണു ഡീസൽ പതിപ്പിന്. പെട്രോൾ വേരിയന്റുകളുടെ വില 17.60 ലക്ഷത്തിൽ തുടങ്ങുന്നു. എക്സിക്യൂട്ടിവ് സെഡാനായ എലാൻട്രയിൽ ഒട്ടേറെ ആധുനിക സൗകര്യങ്ങളുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സിഇഒ. എസ്.എസ്. കിം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com