ADVERTISEMENT
കൊച്ചി∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചികിത്സ ചെലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ കൊറോണ കവച് പോളിസിയുമായി കാനറ ബാങ്ക്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി, എച്ച്ഡി‌എഫ്‌സി ഇ‌ആർ‌ജി‌ഒ ഹെൽ‌ത്  ഇൻഷുറൻസ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.മൂന്നര മാസം, ആറര മാസം, ഒൻപതര മാസം എന്നിങ്ങനെയാണ് പോളിസികളുടെ ദൈർഘ്യം. 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് പരിരക്ഷ. പിപിഇ കിറ്റുകൾക്കും മറ്റു അവശ്യ ഉപയോഗ വസ്തുക്കൾക്കും അധിക പരിരക്ഷ നൽകുമെന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com