ADVERTISEMENT

ന്യൂഡൽഹി∙ ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾ ആദായനികുതി റിട്ടേണിൽ നികുതിദായകർ രേഖപ്പെടുത്തേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടുന്ന ഇടപാടുകളുടെ പട്ടിക വലുതാക്കുന്നതു സംബന്ധിച്ച ശുപാർശയെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായ പശ്ചാത്തലത്തിലാണ് നികുതിവകുപ്പിന്റെ വിശദീകരണം. ജനങ്ങൾ ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകളും ധനസ്ഥാപനങ്ങളുമാണ് അക്കാര്യം നികുതിവകുപ്പിനെ അറിയിക്കേണ്ടത്.

രണ്ടര ലക്ഷം രൂപയിൽത്താഴെയേ വാർഷിക വരുമാനമുള്ളൂ എന്നു കാട്ടി റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയും എന്നാൽ വൻ തുകയ്ക്കുള്ള ഇടപാടുകൾ നടത്തുകയും ചെയ്യുന്നവരെ കണ്ടുപിടിക്കാനാണ് ഈ സംവിധാനം. നികുതിദായകരുടെ റിട്ടേൺ വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com