ADVERTISEMENT
കൊച്ചി∙ സംസ്ഥാനത്തു സ്വർണവില കുറയുന്നു. ഇന്നലെ പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 38560 രൂപയായി. 4820 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര തലത്തിൽ ഡോളർ ശക്തിപ്രാപിച്ചതോടെ സ്വർണത്തിൽ നിക്ഷേപം നടത്തിയവർ ചെറിയ തോതിൽ പിൻവലിഞ്ഞതാണു വില കുറയാൻ കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1950 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5000 രൂപയായും പവന് 42000 രൂപയായും ഉയർന്നതിനു ശേഷമാണ് സ്വർണവില തിരിച്ചിറങ്ങുന്നത്.പവന് 3500 രൂപയോളം കുറഞ്ഞിട്ടുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com