ADVERTISEMENT
കൊച്ചി∙ സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 320 രൂപ കുറഞ്ഞതോടെ വില 38240 രൂപയായി. ഗ്രാമിന് വില 4780 രൂപയാണ്. റെക്കോർഡ് വിലയിൽ നിന്നു പവന് 3760 രൂപ ഇതുവരെ കുറഞ്ഞു. ഡോളർ ശക്തിപ്പെടുന്നതും രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും സ്വർണവില കുറയാൻ കാരണമായി. അമേരിക്ക–ചൈന വ്യാപാര ചർച്ചകൾ നടക്കുന്നതും  കോവിഡ് വാക്സീൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നതും സ്വർണവിലയെ സ്വാധീനിച്ചു.രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1920 ഡോളർ നിലവാരത്തിലേക്കു കുറഞ്ഞിട്ടുണ്ട്. വെള്ളിവിലയിലും ഇടിവുണ്ടായി. ഗ്രാം വില 80 രൂപയിൽനിന്ന് 73 രൂപയായി കുറഞ്ഞു. 925 ഹാൾമാർക്ക്ഡ് വെള്ളി 100ൽനിന്ന് 93 രൂപയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com