നിലവിലുള്ള നികുതി സ്ക്രൂട്ടിനിയും ‘മുഖം കാണാതെ’
Mail This Article
×
ന്യൂഡൽഹി∙ ഇപ്പോൾ ആദായ നികുതിവകുപ്പ് സൂക്ഷ്മ പരിശോധന നടത്തിക്കൊണ്ടിരിക്കുന്ന കേസുകൾ ‘മുഖം കാണാതെ നികുതി നിർണയം’ എന്ന പുതിയ പദ്ധതിയിലേക്കു കൈമാറുന്നു. കംപ്യൂട്ടർ സിസ്റ്റമാണ് ഓരോ കേസും ഏത് ആദായനികുതി ഓഫിസിൽ പരിശോധിക്കുമെന്ന് തീരുമാനിക്കുക. നികുതിദായകരും ഓഫിസർമാരും നേരിൽ കാണില്ല. ഈ മാസം 13 മുതൽ പുതിയ രീതിയിലാണു വകുപ്പിന്റെ സ്ക്രൂട്ടിനി നടക്കുന്നത്. നേരത്തേ തുടങ്ങിയ സ്ക്രൂട്ടിനികളും ഈ രീതിയിലേക്കു മാറ്റുകയാണെന്ന നോട്ടിസ് ആദായനികുതിദായകർക്ക് അയയ്ക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.