റിട്ടയർമെന്റ് വരുമാനത്തിനും ലൈഫ് ഇൻഷുറൻസ് ഉൽപന്നങ്ങൾ

insu-11
SHARE

വിരമിക്കലിനുശേഷമുള്ള കാലയളവിൽ ആശങ്കകളില്ലാത്ത സാമ്പത്തികാവസ്ഥ നിർമിച്ചെടുക്കുന്നതിനുള്ള ഘടകങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്നിനും വിരമിക്കലിനുമിടയിലുള്ള സമയം, മൂലധനത്തിന്റെ സുരക്ഷ, അടിയന്തര ചെലവുകൾ കണക്കാക്കൽ, റിസ്ക് എടുക്കുവാനുള്ള ശേഷി തുടങ്ങിയവ. ഈ എല്ലാ വിഭാഗത്തിലും പരമ്പരാഗത സമ്പാദ്യ ഉൽപന്നങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്.
മുപ്പതുകാരനായ ജിജു മാത്യു ഒരു സോഫ്റ്റ്‌വേർ എൻജിനീയറാണ്. ഇപ്പോഴത്തെ കോർപ്പറേറ്റ് ജീവിതത്തിൽ നിന്ന് എത്രയും നേരത്തെ പുറത്തുപോകുവാൻ ആഗ്രഹിക്കുന്നയാൾ. വാർഷിക ശമ്പളത്തിന്റെ 40% ദീർഘകാല ധനകാര്യ സമ്പാദ്യ ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു.

അക്കൂട്ടത്തിൽ പരമ്പരാഗത ലൈഫ് ഇൻഷുറൻസ് ഉൽപന്നവുമുണ്ട്. ആജീവനാന്ത വരുമാനം തെരഞ്ഞെടുക്കുവാൻ സാധിക്കുന്നതിനൊപ്പം സമ്പാദ്യവും സംരക്ഷണവും അടിസ്ഥാനമാക്കിയുള്ള ഇൻഷുറൻസ് ഉൽപന്നമാണിത്. പോളിസി ഉടമയായ അദ്ദേഹം അകാലത്തിൽ മരണമടഞ്ഞാൽ ഈ ഉൽപന്നത്തിലെ സംരക്ഷണ ഘടകം അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സുരക്ഷയും നൽകുന്നു.

ജിജു പ്രതിവർഷം 2 ലക്ഷം രൂപ വീതം അടുത്ത 10 വർഷത്തേക്ക് ഈ ഇൻഷുറൻസ് ഉൽപന്നത്തിൽ നിക്ഷേപം നടത്തുന്നു. അതിനുശേഷം 5 വർഷത്തേക്കു കൂടി ഈ പോളിസിയിൽ തുടരുന്നു. ഇപ്പോഴത്തെ നിലയിൽ കണക്കാക്കിയാൽ, ജിജുവിനു തന്റെ 46–ാം ജന്മദിനം മുതൽ 2.4 ലക്ഷം രൂപ നികുതി രഹിത വാർഷിക വരുമാനമായി ലഭിക്കും. ഏതാണ്ട് 8% പലിശ നിരക്കിനു തുല്യമായ തുക. അതായത് പോളിസി തുടങ്ങി 16–ാം വർഷം മുതൽ 99–ാം ജന്മദിനം വരെ ഇത്തരത്തിൽ വാർഷിക വരുമാനം ലഭിക്കും.

തങ്ങളുടെ വിരമിക്കൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന സമ്പാദ്യ ഉൽപന്നങ്ങളിൽ ദീർഘകാല നിക്ഷേപ പ്രതിബദ്ധത ആവശ്യമാണ്. മേൽപ്പറഞ്ഞ പരമ്പരാഗത ഇൻഷുറൻസ് ഉൽപന്നങ്ങൾ പ്രീമിയം പേയ്മെന്റ് കാലാവധി അവസാനിച്ച് 5 വർഷത്തിനുശേഷം ക്രമമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഇവ ഗണ്യമായ തുക കടപ്പത്ര (ഡെറ്റ്) ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നതിനാൽ, അത് റിട്ടയർമെന്റ് ലക്ഷ്യത്തോടെയുള്ള പോളിസി ഉടമകളുടെ നിക്ഷേപത്തിനു സുരക്ഷ പ്രദാനം ചെയ്യുന്നു. മാത്രവുമല്ല, ഈ ഉത്പന്നങ്ങൾ പണലഭ്യതയും വർധിപ്പിക്കുന്നുണ്ട്. പോളിസിയിൽ സമാഹരിച്ച മൂല്യത്തിന്റെ 80% വരെ പോളിസി ഉടമകൾക്കു വായ്പയായി ലഭിക്കും. പണത്തിന് അടിയന്തര ആവശ്യമുണ്ടായാൽ അതു നിറവേറ്റാൻ പോളിസി സഹായിക്കുന്നു.

∙ അമിത് പാൽറ്റ
(ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫിസർ). അഭിപ്രായം വ്യക്തിപരം.
നോൺ ലിങ്ക്ഡ് പാർട്ടിസിപ്പേറ്റിങ് പോളിസിയാണ് ഉദാഹരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. എല്ലാ പോളിസികളിലും സവിശേഷതകൾ ഒരേപോലെയായിരിക്കണമെന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA