ഹോട്ടൽ ആപ് നവംബറിൽ

SHARE

കൊച്ചി ∙ ഭക്ഷ്യവിതരണത്തിന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഓൺലൈൻ പ്ലാറ്റ്ഫോം നവംബർ അവസാനത്തോടെ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആപ് വഴി പാഴ്സൽ ബുക്കിങ്ങും വിതരണവും മാത്രം. തുടർന്നു ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിനും റസ്റ്ററന്റ് ടേബിൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനും സൗകര്യം ഒരുക്കും.

കോവിഡ് പ്രതിസന്ധി മൂലം മാന്ദ്യത്തിലായ ഹോട്ടൽ വ്യാപാര മേഖലയ്ക്ക് ഉത്തേജനം പകരുകയെന്ന ലക്ഷ്യവും പുതിയ സംരംഭത്തിനു പിന്നിലുണ്ടെന്ന് സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്നു പ്രസിഡന്റ്‌ മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജയപാൽ, വർക്കിങ് പ്രസിഡന്റ് ജി.കെ.പ്രകാശ് എന്നിവർ പറഞ്ഞു.

ആപ്പിന് അനുയോജ്യമായ പേരു ജനങ്ങൾക്കു നിർദേശിക്കാം. 22 വരെ വെബ്സൈറ്റിൽ (http;//name.khra.in) ലഭിക്കുന്നവയിൽ നിന്നു പേരു തിരഞ്ഞെടുക്കും. ഒരു ലക്ഷം രൂപയുടെ സമ്മാനവും കോവളത്തു 2 ദിവസത്തെ സൗജന്യ താമസവും നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA