ADVERTISEMENT
ന്യൂഡൽഹി ∙ ഇന്ത്യയിൽ ആൾട്ടോ കാറിന്റെ വിൽപന 40 ലക്ഷം യൂണിറ്റ് കടന്നുവെന്ന് മാരുതി സുസുക്കി അറിയിച്ചു. 2000 ൽ ആണ് എൻട്രി–ലെവൽ ഹാച്ബാക് കാറായ ആൾട്ടോ വിപണിയിലെത്തിയത്. ആദ്യ ലക്ഷം തികയ്ക്കാൻ 37 മാസം വേണ്ടിവന്നു. 2008 നവംബറിൽ വിൽപന 10 ലക്ഷത്തിലെത്തി. 2012 ഏപ്രിലിൽ 20 ലക്ഷം കടന്നു. 2016ൽ 30 ലക്ഷമെന്ന നേട്ടവും സ്വന്തമാക്കി.  16 വർഷമായി ഏറ്റവും കൂടുതൽ വിൽക്കുന്ന കാർ എന്ന അപൂർവനേട്ടം ആൾട്ടോയ്ക്കു സ്വന്തമെന്നും മാരുതി അധികൃതർ പറഞ്ഞു. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ നാൽപതിലേറെ രാജ്യങ്ങളിലേക്ക് ആൾട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com