സർക്കാരിന്റെ സ്ക്രീനിൽ തിയറ്ററുകൾ തെളിയുന്നില്ല

SHARE

കൊച്ചി ∙ കോവിഡ് ലോക്ഡൗൺ രാജ്യത്തെ സിനിമാ വ്യവസായത്തെ സ്തംഭിപ്പിച്ചപ്പോൾ പിന്തുണച്ചത് അതതു സംസ്ഥാന സർക്കാരുകൾ. കേരളത്തിലാകട്ടെ, സഹായ അഭ്യർഥനകളോടു മുഖം തിരിക്കുകയാണു സർക്കാരെന്നാണ് ആക്ഷേപം. കേരള ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കുമൊക്കെ പലവട്ടം നിവേദനങ്ങൾ നൽകിയിട്ടും പ്രതികരണമില്ല. മാർച്ച് 11 മുതൽ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. 

ഫിക്സ്ഡ് ചാർജ് ഇളവ്, സബ്സിഡി

ഡൽഹി സർക്കാർ തിയറ്ററുകളുടെ വൈദ്യുതി ഫിക്സഡ് ചാർജിൽ നൽകിയത് 50 % ഇളവ്. ഏപ്രിൽ, മേയ് മാസങ്ങളിലെ ഫിക്സ്ഡ് ചാർജിലാണ് ഇളവു നൽകിയത്. കോവിഡും ആംഫൻ ചുഴലിക്കാറ്റും ഒരു പോലെ നാശം വിതച്ച ബംഗാളിൽ ഏക സ്ക്രീൻ തിയറ്ററുകൾക്ക് ഒറ്റത്തവണയായി 2 ലക്ഷം രൂപയുടെ സഹായമാണു സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് ലോക്ഡൗണിനു ശേഷം തുറക്കാനൊരുങ്ങുന്ന തിയറ്ററുകൾക്കു സബ്സിഡി പ്രഖ്യാപിച്ചാണ് അസം സർക്കാർ ചലച്ചിത്ര വ്യവസായത്തിനു തുണയായത്.

പുതിയ തിയറ്ററുകൾ നിർമിക്കാനും നിലവിലുള്ള നവീകരിക്കാനും സബ്സിഡി ലഭിക്കും. വൈദ്യുതി ഫിക്സഡ് ചാർജ് ഇളവു മുതൽ വിനോദ നികുതി ഒഴിവാക്കൽ വരെ ആവശ്യങ്ങൾ എറെയുണ്ടെങ്കിലും കേരള സർക്കാർ നിശ്ശബ്ദം. 7 മാസമായി അടഞ്ഞുകിടക്കുകയാണെങ്കിലും വൈദ്യുതി ഫിക്സ്ഡ് ചാർജ് അടയ്ക്കേണ്ട ഗതികേടിലാണു തിയറ്ററുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA