ചെറുകിട വ്യവസായങ്ങൾക്ക് പലിശ സബ്സിഡിക്ക് പോർട്ടൽ

1200-interest
SHARE

തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധിയിലായ ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾക്ക് വായ്പ പലിശയിൽ സബ്സിഡി അനുവദിക്കാനുള്ള പ്രത്യേക ഓൺലൈൻ പോർട്ടൽ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വ്യവസായങ്ങൾക്ക് വായ്പ പലിശയിൽ 60,000 രൂപയോളം ഇളവ് ലഭിക്കുന്നതാണ് പദ്ധതി.വ്യവസായ ഭദ്രതാ പാക്കേജിന്റെ ഭാഗമായാണ്  വായ്പയുടെ പലിശയ്ക്ക് ഇളവ് നൽകുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന മൂലധന-നിശ്ചിത കാലയളവ് വായ്പയ്ക്കും പലിശ ഇളവ് നൽകും. പദ്ധതി നടപ്പിലാക്കാൻ ഈ സാമ്പത്തിക വർഷം 37.65 കോടി രൂപ അനുവദിച്ചു.

പാക്കേജ് പ്രകാരം 2020 ഏപ്രിൽ ഒന്നു മുതൽ അധിക പ്രവർത്തന മൂലധനത്തിനോ അധിക ടേം ലോണിനോ അല്ലെങ്കിൽ 2 വായ്പയും കൂടിയോ എടുത്തിട്ടുള്ള എംഎസ്എംഇ യൂണിറ്റുകൾക്ക് 6 മാസത്തെ പലിശയുടെ 50% സബ്സിഡി അനുവദിക്കും. വായ്പയ്ക്ക് 30,000 രൂപയായിരിക്കും പരമാവധി സബ്സിഡി. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഇസിഎൽജിഎസ് പ്രകാരം വായ്പ ലഭിച്ചിട്ടുള്ള എംഎസ്എംഇകൾക്കും പലിശ സബ്സിഡി ലഭിക്കും.

www.industry.kerala.gov.in ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം. വ്യവസായ വികസന ഓഫിസറുടെ ശുപാർശ സഹിതം പോർട്ടൽ വഴി അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് കൈമാറും. 

നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ള ബാങ്കുകൾ 1,04,588 അക്കൗണ്ടുകൾ വഴി 4863.53 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ഉത്പ്പാദന മേഖലയിലുള്ള  അമ്പതിനായിരത്തിലധികം എംഎസ്എംഇ യൂണിറ്റുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA