ADVERTISEMENT

കൊച്ചി∙ 50 കോടിക്കു മുകളിലുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് അനുമതി നൽകാൻ നിക്ഷേപ ബ്യൂറോ നിലവിൽ വന്നു. ചീഫ് സെക്രട്ടറി ചെയർമാനും കെഎസ്ഐഡിസി എംഡി സിഇഒയുമായുള്ള നിക്ഷേപ ബ്യൂറോ പുതിയ മുതൽമുടക്കിന് അപേക്ഷകരുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ യോഗം ചേരാനാണു നിശ്ചയിച്ചിരിക്കുന്നത്. 

വ്യവസായ അനുമതി ഇങ്ങനെ

നിക്ഷേപം 10 കോടിയിൽ താഴെ 

റെഡ് വിഭാഗത്തിൽ അല്ലാത്തവ :

കെ-സ്വിഫ്റ്റ് വഴി ഓൺലൈൻ അപേക്ഷ. 

മൂന്നു വർഷത്തേക്ക് അക്നോളജ്മെന്റ് മതി.

റെഡ് വിഭാഗം:

അക്നോളജ്മെന്റ് പോരാ. അനുമതികൾ ഓൺലൈനായി ലഭിച്ചിട്ടേ തുടങ്ങാവൂ.

നിക്ഷേപം 50 കോടിയിലേറെ

റെഡ് വിഭാഗത്തിൽ അല്ലാത്തവ:

അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നിക്ഷേപ ബ്യൂറോ യോഗത്തിൽ തീരുമാനം.

റെഡ് വിഭാഗം:

ഏകജാലക സംവിധാനത്തിൽ വിവിധ വകുപ്പു തലവൻമാർ യോഗം ചേർന്ന് അനുമതിയോ നിരാസമോ.

നിക്ഷേപം 10 കോടിക്കും 50 കോടിക്കും ഇടയിൽ

റെഡും റെഡ് അല്ലാത്തതും:കെ- സ്വിഫ്റ്റിലൂടെ അപേക്ഷിക്കാം. അനുമതികൾ ലഭിച്ചിട്ടേ തുടങ്ങാവൂ.

റെഡ് വിഭാഗം

പരിസ്ഥിതി പ്രശ്നങ്ങളും ജല, വായു മലിനീകരണവുമുള്ള വ്യവസായങ്ങളാണ് റെഡ് വിഭാഗത്തിൽ. കെമിക്കൽ വ്യവസായങ്ങളും പാറമടകളും മറ്റും ഇതിലുൾപ്പെടും. അവയ്ക്ക് അനുമതി നൽകുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പടെ ബന്ധപ്പെട്ട വകുപ്പുകളുടെ തലവൻമാരുടെ യോഗം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്നാണ് തീരുമാനമെടുക്കുക. ഒരു മാസത്തിനകം അനുമതിയോ  നിരസിക്കലോ ഉണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com