ADVERTISEMENT
ലണ്ടൻ∙  പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന 2030മുതൽ പൂർണമായി നിർത്താൻ ബ്രിട്ടൻ ഒരുങ്ങുന്നു. രാജ്യത്തെ ഹരിത വ്യവസായ വിപ്ലവത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. ഇതിലൂടെ ഊർജ, ഗതാഗത, സാങ്കേതിക മേഖലകളിൽ പുതിയതായി 250,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ, ഡീസൽ ഇന്ധനങ്ങളിലോടുന്ന വാനുകളുടെയും കാറുകളുടെയും വിൽപനയാണ് അവസാനിപ്പിക്കുക. വൈദ്യുതി പോലെ പരിസ്ഥിതിക്കു ദോഷമില്ലാത്ത ബദൽ ഊർജം ഉപയോഗിക്കുന്ന വാഹനങ്ങൾ നിരത്തിലെത്തും. വിൽപന നിരോധിച്ചാലും പഴയ കാറുകൾ ഉപയോഗിക്കാം. ഹൈബ്രിഡ് വാഹനങ്ങൾ വിൽക്കാൻ 2035 വരെ അനുമതിയുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com