ADVERTISEMENT

ദുബായ്∙ യഥാർഥ ഗുണഭോക്താവായ ഉടമ (അൾട്ടിമേറ്റ് ബെനിഫിഷ്യൽ ഓണേഴ്സ് – യുബിഒ) ആരാണെന്ന്, ഡിസംബർ 15നു മുൻപു സ്വകാര്യകമ്പനികൾ വെളിപ്പെടുത്തണമെന്നു യുഎഇ അധികൃതർ. കള്ളപ്പണം വെളുപ്പിക്കലും വ്യാജ/കടലാസ് കമ്പനികളുടെ തട്ടിപ്പും തടയാനുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. അംഗീകൃത സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളെയും അവയുടെ ഉടമസ്ഥതയിലുള്ള ഉപ കമ്പനികളെയും ഒഴിവാക്കിയിട്ടുണ്ട്.

സ്ഥാപനത്തിന്റെ 25% ഓഹരികളെങ്കിലും കൈവശം ഉള്ളവർ, വോട്ടിങ് അധികാരമുള്ളവർ, ഉദ്യോഗസ്ഥരെ നിയമിക്കാനും മറ്റും അവകാശമുള്ളവർ തുടങ്ങിയവരെല്ലാം യുബിഒ ആണ്. ഇങ്ങനെ നേരിട്ട് ഉടമസ്ഥതയുള്ള ആളില്ലെങ്കിൽ മാനേജ്മെന്റ് പ്രതിനിധികളാവും യുബിഒ. യഥാർഥ ഉടമയുടെ പേര്, രാജ്യം, ജനിച്ച സ്ഥലം, മേൽവിലാസം, യാത്രാവിവരങ്ങൾ, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവയെല്ലാം റജിസ്റ്ററിൽ ഉൾപ്പെടുത്തണം. ഇല്ലെങ്കിൽ പിഴ അടക്കമുള്ള ശിക്ഷ നേരിടേണ്ടി വരും. ഉടമസ്ഥാവകാശം മാറിയാൽ 15 ദിവസത്തിനകം അധികൃതരെ അറിയിക്കണം. ചട്ടങ്ങളുടെ പഴുതുകൾ ഉപയോഗിച്ചു കമ്പനികൾ നികുതി ഒഴിവാക്കിയെടുക്കുന്നതു തടയാൻ ഇഎസ്ആർ(ഇക്കണോമിക്സ് സബ്സ്റ്റൻസ് റഗുലേഷൻ) നിയമവും ഈയിടെ യുഎഇ ശക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com