കെഎഫ്സി വായ്പ തിരിച്ചടയ്ക്കാതെ 17 സിനിമ നിർമാതാക്കൾ

cinema-theater
SHARE

തിരുവനന്തപുരം∙ സിനിമ നിർമിക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നു വായ്പയെടുത്ത 20 നിർമാതാക്കളിൽ 17 പേർ അതു തിരിച്ചടച്ചില്ലെന്ന് റിപ്പോർട്ട്. നിർമാതാക്കൾക്കുള്ള വായ്പ കെഎഫ്സി നിർത്തിയതിനെത്തുടർന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് വായ്പ മുടക്കിയവരുടെ പട്ടിക കെഎഫ്സി എംഡി ടോമിൻ തച്ചങ്കരി കൈമാറിയത്.

കെഎഫ്സിയിൽ നിന്നു വായ്പയെടുത്തവർ തിരിച്ചടയ്ക്കാനുള്ളതു 33.17 കോടി രൂപയാണ്. ഇതിൽ ഒരു വായ്പ പൂർണമായി തിരിച്ചടച്ചു. 2 നിർമാതാക്കൾ ഇപ്പോഴും ഗഡുക്കളായി തുക അടയ്ക്കുന്നുണ്ട്. ബാക്കി 17 പേർ തിരിച്ചടവു മുടക്കി. 2013 ൽ വായ്പയെടുത്ത പത്തനംതിട്ടയിലെ നിർമാണ കമ്പനി മാത്രം 5.34 കോടിയാണു തിരിച്ചടയ്ക്കാനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.