ADVERTISEMENT
ന്യൂഡൽഹി∙ ഹൈദരാബാദിൽ ഗ്ലോബൽ ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നതിന് 15 കോടി ഡോളർ (1,100 കോടി രൂപ) നിക്ഷേപം നടത്തി വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ് എഫ്സിഎ). കമ്പനിയുടെ ആഗോള ആവശ്യങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ രൂപപ്പെടുത്തുന്നതിനാണ് ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നത്. വടക്കേ അമേരിക്കയ്ക്കു പുറത്ത് എഫ്സിഎ സ്ഥാപിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ ഹബിൽ അടുത്തവർഷം അവസാനത്തോടെ 1000 പേർക്ക് തൊഴിൽ അവസരം ഉണ്ടാകുമെന്ന് എഫ്സിഎ ചീഫ് ഇൻഫർമേഷൻ ഓഫിസർ (നോർത്ത് അമേരിക്ക ആൻഡ് ഏഷ്യ പസഫിക്) മമതാ ചമർതി പറഞ്ഞു.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com