ADVERTISEMENT

ദീർഘകാല സാമ്പത്തിക ആസൂത്രണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

പണലഭ്യത എല്ലായ്‌പോഴും നല്ലതാണോ? 

ഏതൊരു സാമ്പത്തിക ഉൽപന്നത്തിന്റേയും മൂല്യം കണക്കാക്കുന്നതിൽ പ്രധാന ഘടകമാണ് പണമാക്കി മാറ്റാനുള്ള സൗകര്യം. ഉദാഹരണത്തിന്, യുലിപ് (യൂണിറ്റ് ലിങ്ക്ഡ് പ്ലാൻ) ആ സൗകര്യം കുറഞ്ഞ ഒന്നായാണ് കണക്കാക്കപ്പെടുന്നത്; 5 വർഷ ലോക്-ഇൻ കാലാവധി എന്നതു പോരായ്മ. എങ്കിലും പുതിയ കാല യുലിപുകൾ, കുട്ടികളുടെ സാമ്പത്തിക പദ്ധതികൾ പോലുള്ള ഇടക്കാല സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന സമഗ്രമായ പരിഹാരമാണ്. കാരണം, ഇത്തരം ലക്ഷ്യങ്ങളെ സംബന്ധിച്ചിടത്തോളം ഈ 5 വർഷ ലോക്-ഇൻ കാലാവധി എന്നത് സാമ്പത്തിക അച്ചടക്കമുണ്ടാക്കാനും ചെറിയ ഹ്രസ്വകാല ആവശ്യങ്ങൾക്ക് ഈ ഫണ്ട് വിനിയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു. 

അത്യാവശ്യമല്ലാത്ത ചെലവുകൾക്കു വേണ്ടി നിക്ഷേപങ്ങളെ വേഗത്തിൽ പണമാക്കി മാറ്റാനുള്ള പ്രവണത ഉണ്ടായേക്കാം എന്നതു കൊണ്ടു തന്നെ ആസ്തികൾക്ക് നിശ്ചിത ലോക്-ഇൻ കാലാവധി ഉണ്ടായിരിക്കുന്നതു ഗുണകരമാണ്. 

 കൂട്ടുപലിശയുടെ ശക്തി 

ദീർഘകാലത്തേക്കുള്ള ആസൂത്രണങ്ങളിൽ, പണം ഇരട്ടിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കൂട്ടുപലിശ. ലളിതമായി പറഞ്ഞാൽ, നിക്ഷേപത്തിനു ലഭിച്ച പലിശയും അതിന്മേലുള്ള പലിശയുമാണ് കൂട്ടുപലിശ. ഇത് സമ്പാദ്യത്തെ പണപ്പെരുപ്പം ബാധിക്കുന്നതു തടയുന്നു. നിങ്ങളുടെ ദീർഘകാല നിക്ഷേപത്തിന്റെ കാലാവധിക്ക് ആനുപാതികമായി അനുകൂല്യം ലഭിക്കുകയും ചെയ്യും. 

ഈ കൂട്ടുപലിശയുടെ ശക്തി നിങ്ങളുടെ ഫണ്ടിന് വലിയൊരളവിൽ കവചമൊരുക്കുകയും വിപണി ചലനങ്ങളുടെ താൽക്കാലിക പ്രഭാവങ്ങളിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. 

 പ്രതിസന്ധികാലത്തേക്കുള്ള  വരുമാന ആസൂത്രണം 

കോവിഡ് മഹാമാരി നമ്മെ പഠിപ്പിച്ച ഒരു പ്രധാന പാഠം അടിയന്തര ആവശ്യങ്ങൾക്കായുള്ള ആസൂത്രണത്തിന്റെ പ്രധാന്യമാണ്. പെട്ടെന്നുണ്ടാകുന്ന വിഷമതകൾ നേരിടാൻ സാമ്പത്തികമായി മുൻകരുതലുകൾ വേണമെന്ന് കോവിഡ് കാണിച്ചുതന്നു. മെഡിക്കൽ, സാമ്പത്തികം, പ്രകൃതിദുരന്തം അല്ലെങ്കിൽ മഹാമാരി തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ മുന്നറിയിപ്പില്ലാതെ എത്തുമ്പോൾ അവയെ നേരിടാനുള്ള സാമ്പത്തിക ആസൂത്രണവും നാം നടത്തേണ്ടതുണ്ട്. 

റിട്ടയർമെന്റ് ആസൂത്രണം 

വളരെ നേരത്തേതന്നെ ആസൂത്രണം ആവശ്യമായ ഒരു ജീവിത ലക്ഷ്യമായ റിട്ടയർമെന്റ് കാലത്തേക്കുള്ള നീക്കിയിരിപ്പിന് നാം വേണ്ടത്ര പ്രാധാന്യം നൽകാറില്ല. നിങ്ങളുടെ വരുമാനത്തിന്റെ 75-80 ശതമാനം വരെ നൽകുന്ന വിഭവങ്ങൾ സൃഷ്ടിക്കുക എന്നതാണു മികച്ച വഴി. ഇതുപയോഗിച്ച് റിട്ടയർമെന്റിനു ശേഷം നിങ്ങൾക്ക് ജോലി ചെയ്തിരുന്ന കാലത്തെപ്പോലെയുള്ള ജീവിത നിലവാരത്തിൽ മുന്നോട്ടു പോകാൻ കഴിയും. 

പഴ്‌സനൽ ഫിനാൻസ് എന്നത് ദീർഘകാല സമ്പാദ്യ വർധനയ്ക്കായി അച്ചടക്കത്തോടെ നടത്തുന്ന മതിയായ സാമ്പത്തിക ആസൂത്രണമാണ്. വിജയകരമായ ദീർഘകാല സമ്പാദ്യ വർധനയുടെ അടിസ്ഥാനം വേഗത്തിൽ പണമാക്കി മാറ്റാൻ കഴിയാത്തതും കൂട്ടുപലിശ നൽകുന്നതുമായ നിക്ഷേപ പദ്ധതികളാണ്. ഇവയിലൂടെ ദീർഘകാലത്തേക്ക് മികച്ചൊരു സമ്പാദ്യം സൃഷ്ടിച്ചെടുക്കാൻ കഴിയും. 

∙ അനൂപ് സേഥ്, ചീഫ് റീട്ടെയിൽ ഓഫിസർ, ഏഡൽവൈസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com