ADVERTISEMENT

കൊച്ചി∙ പാലക്കാട് ആസ്ഥാനമായി ആരംഭിച്ച് ആഗോള തലത്തിലേയ്ക്കു വളർന്ന ലോജിസ്റ്റിക് കമ്പനി സിറ്റിക്സ്, മലേഷ്യ കേന്ദ്രീകരിച്ച് രാജ്യാന്തര ഇകൊമേഴ്സ് സേവനം ആരംഭിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലേഷ്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ തെക്കു കിഴക്കേഷ്യയിലെ 15 രാജ്യങ്ങളിൽ എത്തിക്കാനാകുമെന്ന് സിറ്റിക്സ് എംഡിയും സിഇഒയുമായ എ.എം. സിക്കന്ദർ പറഞ്ഞു. ഈയിടെ നിലവിൽ വന്ന മേഖലാ സാമ്പത്തിക സഹകരണക്കരാറിൽ(ആർസിഇപി) ഉൾപ്പെടുന്ന രാജ്യങ്ങളാണിവ

വിവിധ കമ്പനികൾക്കു ചരക്കു നീക്കം, ചരക്കു സംഭണ സേവനം നൽകുന്ന തേഡ് പാർട്ടി ലോജിസ്റ്റിക് കമ്പനിയാണ് സിറ്റിക്സ് ലോജിസ്റ്റിക് സൊലൂഷൻസ്. ഇന്ത്യയിലും മലേഷ്യ, സിംഗപ്പൂർ, തായ്‍ലൻഡ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നു. കോവിഡ് കാലത്തും അവശ്യ സാധന നീക്കം മുടങ്ങാതിരിക്കുന്നതിനാൽ മുൻകൊല്ലത്തെക്കാൾ വിറ്റുവരവ് നേടാനായെന്ന് സിക്കന്ദർ പറഞ്ഞു. 

കോവിഡ് വാക്സീൻ വിതരണത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് ഇപ്പോൾ. ലോജിസ്റ്റിക്സ് രംഗത്തുള്ള ഒരു കമ്പനിയെ ഉടൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 12 ലക്ഷം ചതുരശ്ര അടി വെയർ ഹൗസിങ് കൈകാര്യം ചെയ്യുന്ന കമ്പനി ഇക്കൊല്ലം വൻ വളർച്ച ലക്ഷ്യമിടുന്നു. ലോജിസ്റ്റിക്സ് സുതാര്യത വർധിപ്പിക്കാനുള്ള ഐടി സംവിധാനം ഉടൻ അവതരിപ്പിക്കുമെന്നും സിക്കന്ദർ പറഞ്ഞു. 

Content Highlights: Sitics Logistics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com