കോട്ടയം ∙ അൺലിമിറ്റഡ് കോൾ ഓഫർ യഥാർഥത്തിൽ ‘അൺലിമിറ്റഡ്’ ആക്കി ബിഎസ്എൻഎൽ. നേരത്തെ അൺലിമിറ്റഡ് ഫോൺ കോൾ ഓഫർ വാങ്ങുന്നവർക്ക് 250 മിനിറ്റ് മാത്രമായിരുന്നു ഒരു ദിവസം സൗജന്യമായി വിളിക്കാൻ സാധിച്ചിരുന്നത്. ഇതിനു ശേഷം, ഓരോ ഉപയോക്താവും എടുത്തിരിക്കുന്ന പ്ലാൻ അനുസരിച്ച് തുക ഈടാക്കിയിരുന്നു. ഈ നിബന്ധന ബിഎസ്എൻഎൽ എടുത്തുമാറ്റി. നാളെ മുതൽ ഇതു പ്രാബല്യത്തിൽ വരും. ഇതോടെ അൺലിമിറ്റഡ് കോൾ ഓഫർ എടുക്കുന്ന ബിഎസ്എൻഎല്ലിന്റെ എല്ലാ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും ദിവസം മുഴുവൻ സൗജന്യമായി ഫോൺ വിളിക്കാൻ സാധിക്കും.
‘പരിധിയില്ലാത്ത ഫോൺവിളി’യുടെ പരിധി നീക്കി ബിഎസ്എൻഎൽ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.