ബെംഗളൂരു∙ ഇന്ത്യയിൽ വൈദ്യുത കാർ വിൽപന തുടങ്ങാനൊരുങ്ങുന്ന അമേരിക്കൻ വൈദ്യുത കാർ കമ്പനി ടെസ്‌ല ബെംഗളൂരു ആസ്ഥാനമായി ഇന്ത്യയിൽ കമ്പനി റജിസ്റ്റർ ചെയ്തു. ടെസ്‌ല ഇന്ത്യ മോട്ടേഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിലെ ഉപസ്ഥാപനം. വൈഭവ് തനേജ, വെങ്കട്‌രംഗൻ ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻസ്റ്റെയ്ൻ എന്നിവരാണു ഡയറക്ടർമാരെന്നും കമ്പനി അറിയിച്ചു. ബെംഗളൂരുവിൽ ടെസ്‌ല ഗവേഷണ വികസനകേന്ദ്രം തുറക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇന്ത്യയിൽ ഫാക്ടറി തുടങ്ങുന്നതിന് ഏതാനും സംസ്ഥാനങ്ങളുമായി കമ്പനി ആദ്യവട്ട ചർച്ചകൾ നടത്തിയിട്ടുണ്ട്.
ടെസ്‌ല ഇന്ത്യയിൽ കമ്പനി റജിസ്റ്റർ ചെയ്തു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.