ADVERTISEMENT

ന്യൂഡൽഹി ∙ 10 രൂപ ബ്രോക്കറേജിൽ അവധി–സ്വതന്ത്ര വ്യാപാരം അവതരിപ്പിച്ചു പേയ്ടിഎം മണി. ഡിജിറ്റൽ സാമ്പത്തിക സർവീസ് പ്ലാറ്റ്ഫോമായ പേയ്ടിഎമ്മിന്റെ ഉപസ്ഥാപനമായ പേയ്ടിഎം മണിയിൽ അവധി– സ്വതന്ത്ര വ്യാപാരം(ഫ്യൂച്ചർ–ഓപ്ഷൻ ട്രേഡ്) നിലവിൽ വന്നു. നിലവിലെ ഓഹരി, മ്യൂച്വൽ ഫണ്ട്, ഇടിഎഫ്, ഐപിഒ, ഓൺലൈൻ സ്വർണവ്യാപാരം തുടങ്ങിയവയ്ക്കു പുറമേയാണിത്. 

തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമാണു മൊബൈൽ ആൻഡ്രോയ്ഡ് വേർഷനിലും വെബ്ബിലും ആദ്യഘട്ടത്തിൽ ഇടപാട് നടത്താൻ അവസരം. ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാ വ്യാപാരികൾക്കുമായി അവതരിപ്പിക്കും. ഐഒഎസ് വേർഷനും ഒപ്പം പുറത്തിറക്കും. പുതിയ വ്യാപാരം അവതരിപ്പിക്കുന്നതോടെ അടുത്ത 18–24 മാസത്തിനുള്ളിൽ പ്രതിദിന ഇടപാട് 1.5 ലക്ഷം കോടി രൂപയാക്കുകയാണു ലക്ഷ്യമെന്നു പേയ്ടിഎം മണി സ്ഥാപകൻ വിജയ് ശേഖർ ശർമ പറഞ്ഞു. 

വ്യാപാരികൾക്കാവശ്യമായ സൗകര്യങ്ങളെല്ലാം ലളിതമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും പരിചയസമ്പന്നർക്കും ആദ്യ വ്യാപാരികൾക്കും ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും പരിധിയില്ലാതെ വ്യാപാരം നടത്തുന്നതിനു സഹായിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും പേയ്ടിഎം മണി സിഇഒ വരുൺ ശ്രീധർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com