ADVERTISEMENT

തിരുവനന്തപുരം ∙ ട്രഷറി സ്ഥിരനിക്ഷേപത്തിന്റെ പലിശ വെട്ടിച്ചുരുക്കൽ നിലവിൽ വരിക ഫെബ്രുവരി ഒന്നു മുതൽ. ഒരു വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ 6.40 ശതമാനമായി കുറയും. ഏഴര ശതമാനമായിരിക്കും ഇനി ഏറ്റവും ഉയർന്ന പലിശ.  ഇതു ലഭിക്കാൻ 2 വർഷത്തിലേറെ കാലാവധിയുള്ള നിക്ഷേപം നടത്തണം. ഫെബ്രുവരി ഒന്നിനു മുൻപ് സ്ഥിരനിക്ഷേപം നടത്തിയവർക്ക് അപ്പോഴുണ്ടായിരുന്ന പലിശ തന്നെ നിക്ഷേപ കാലാവധി കഴിയുംവരെ ലഭിക്കും. ഇൗ മാസം 31 വരെ നിക്ഷേപിക്കുന്നവർക്കും കാലാവധി കഴിയുംവരെ നിലവിലെ പലിശ നിരക്കു തന്നെ ലഭിക്കും. 

സർക്കാർ അധികാരമൊഴിയാനിരിക്കെ ഇൗ മാസം പരമാവധി നിക്ഷേപം സ്വീകരിക്കാനുള്ള തന്ത്രമാണ് നിലവിലെ നിരക്കിൽ നിക്ഷേപം നടത്താൻ 13 ദിവസം അവസരം നൽകിക്കൊണ്ടുള്ള പലിശ മാറ്റ ഉത്തരവെന്നാണു സൂചന. 

table1

നിലവിൽ 30,000 കോടി രൂപയോളമാണ് ട്രഷറിയിൽ സ്ഥിരനിക്ഷേപമായുള്ളത്. പലിശ പ്രതിമാസം ഇടപാടുകാരുടെ സേവിങ്സ് അക്കൗണ്ടിലേയ്ക്കു കൈമാറുകയാണു ചെയ്യുക. സേവിങ്സ് അക്കൗണ്ടിലെ പണത്തിന് 4% പലിശയും ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com