ADVERTISEMENT

കൊച്ചി∙ കേരളത്തിൽ ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ എത്തിയതിനു പിന്നാലെ പെട്രോൾ വിലയും റെക്കോർഡ് തകർക്കാൻ കുതിക്കുന്നു. 52 പൈസ കൂടി ഉയർന്നാൽ പെട്രോൾ വില റെക്കോർഡ് മറികടക്കും. 

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വില ഇതിനോടകം റെക്കോർഡുകൾ തകർത്തു കഴിഞ്ഞു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കേരളത്തിൽ ഉയർന്നത്. 2018 ഒക്ടോബറിലാണ് ഇതിനു മുൻപ് വില റെക്കോർഡിലെത്തിയത്. അന്ന്, രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 84 ഡോളറായിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണവില താരതമ്യേന 30 ഡോളർ കുറഞ്ഞു നിൽക്കുമ്പോഴാണ് രാജ്യത്ത് ഇന്ധനവില വീണ്ടും റെക്കോർഡിൽ എത്തുന്നത്. 

petrol-JPG

2020 മേയ്ക്കു ശേഷം പെട്രോളിന് 13.96 രൂപയും രൂപയും ഡീസലിന് 13.77 രൂപയും ഉയർന്നു. അതേസമയം 56 ഡോളറായി  ഉയർന്ന അസംസ്കൃത എണ്ണവില 54 ഡോളറിലേക്കു കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിനു പുറത്ത് ഡീസൽ വില 82 രൂപയിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com