ADVERTISEMENT
ന്യൂഡൽഹി ∙ ബൈജൂസ് ആപ് സ്ഥാപകനും മേധാവിയുമായ ബൈജു രവീന്ദ്രൻ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങി 28 പേരെ നാഷനൽ സ്റ്റാർട്ടപ് ഉപദേശക സമിതിയിലേക്കു കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്തു. സ്റ്റാർട്ടപ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി രൂപീകരിച്ചതാണു സമിതി. 2 വർഷമാണു അംഗങ്ങളുടെ കാലാവധി. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അധ്യക്ഷനായ സമിതിയിൽ ലിസ്സീ ചാപ്മാൻ(സെസ്റ്റ്മണി), അഭിരാജ് സിങ്(അർബൻ കമ്പനി), കുനാൽ ബാൽ(സ്നാപ്ഡീൽ), ഭവീഷ് അഗർവാൾ(ഒല ക്യാബ്), സിഐഐ പ്രസിഡന്റ് ഉദയ് കോട്ടക് തുടങ്ങിയവരും അംഗങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com