ADVERTISEMENT

കൊച്ചി ∙ ഓൺലൈൻ ടാക്സിയിലൂടെ ഇന്ത്യൻ നഗരങ്ങളിൽ സജീവ സാന്നിധ്യമായ ഉൗബർ ഇന്ത്യയിൽ ബസ് സർവീസ് തുടങ്ങുന്നു.ഇൗജിപ്ത്, ഉക്രൈൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഉൗബർ ബസ് വിജയമായതോടെയാണു ജനസംഖ്യ കൂടുതലുള്ള ഇന്ത്യൻ നഗരങ്ങളിലേക്കു ശ്രദ്ധ തിരിഞ്ഞത്. ഡൽഹി, ഹൈദരാബാദ് മെട്രോകളുടെ ഫീഡർ സർവീസ് എന്നനിലയിൽ ഉൗബർ ഇതിനകം ഇന്ത്യയിൽ ബസ് സർവീസ് നടത്തുന്നുണ്ട്.

ഇന്ത്യൻ നഗരങ്ങളിലേക്കു കടന്നുവരുന്നതിനു മുന്നോടിയായി വിവിധ ഇന്ത്യൻ ഭാഷകളിലായി ഉൗബറിന്റെ കോർപറേറ്റ് വീഡിയോ രണ്ടുമാസം മുൻപു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. ഇന്ത്യയിൽ ബസ് സർവീസ് തുടങ്ങാനുള്ള ആഗ്രഹം 2019 ൽ ഉൗബർ മേധാവി ഇന്ത്യയിൽ എത്തിയപ്പോൾ സൂചിപ്പിച്ചിരുന്നു. ഉൗബർ ഏഷ്യാ പസഫിക് മേധാവി പ്രദീപ് പരമേശ്വരനും ഇതു സംബന്ധിച്ചു സൂചന നൽകിയിട്ടുണ്ട്.

 പെർമിറ്റ്, ലൈസൻസ് എന്നിവയായിരുന്നു ഉൗബർ ബസ് സർവീസിന് ഇതുവരെ തടസമായി നിന്നത്. പുതിയ ഗതാഗത നയത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ട്രാൻസ്പോർട്ട് അഗ്രിഗേറ്റർ മാർഗരേഖ പ്രഖ്യാപിച്ചതോടെ ഉൗബർ ഉൾപ്പെടെ അഗ്രിഗേറ്റർമാർക്കു ബസ് സർവീസ് നടത്താൻ നിയമ പിൻബലമായി. അതുവരെ ഒരു ലൈസൻസുമില്ലാതെയായിരുന്നു ഇന്ത്യയിൽ ഓൺലൈൻ ടാക്സികളുടെ പ്രവർത്തനം.

ഷെയർ ടാക്സി മാതൃക

ഷെയർ ടാക്സിയിൽ രണ്ടും മൂന്നും ആളുകളെ കൊണ്ടുപോകുന്നതിന്റെ വിപുലമായ രൂപമാണു ഉൗബർ ബസ്. കംപ്യൂട്ടർ ആപ്ലിക്കേഷനിലൂടെ സീറ്റ് ബുക്ക് ചെയ്യാം. സമയവും സ്ഥലവും തിരഞ്ഞെടുക്കാം. ബസിന്റെ സമയം നോക്കി യാത്രക്കാരൻ കാത്തിരിക്കുന്നതിനു പകരം യാത്രക്കാരന്റെ സമയത്തിനു ബസ് ഓടിക്കുന്ന രീതിയിലേക്കു കാര്യങ്ങൾ മാറും.

തിരക്കുള്ള സമയത്തു കൂടുതൽ ബസുകൾ, തിരക്കില്ലാത്തപ്പോൾ കുറവ്. കൂടുതൽ ഡിമാൻഡുള്ള സ്ഥലത്തേക്കു കൂടുതൽ ബസ്.തിരക്കുള്ള റൂട്ടിൽ കൂടുതൽ ചാർജ്, തിരക്കുകുറഞ്ഞ സമയത്തു യാത്ര പ്രോത്സാഹിപ്പിക്കാൻ നിരക്കു കുറവ്, തിരക്കേറിയ സമയത്ത് നിരക്കു കൂടുതൽ – ഓൺലൈൻ ടാക്സിയുടെ പ്രവർത്തന രീതിതന്നെയാവും ബസ് സർവീസിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com