ADVERTISEMENT

കൊച്ചി ∙ കോവിഡിനെ തുരത്താൻ സാനിറ്റൈസറിനേക്കാൾ ഉത്തമം സോപ്പാണെന്നു വിദഗ്ധർ പറയുമ്പോൾ എപ്പോഴും കൂടെ കൊണ്ടുനടക്കൽ അപ്രായോഗികമായിരുന്നു. ഇതിനെ എങ്ങനെ നേരിടാം എന്ന ചിന്തയിൽ‌നിന്നാണ് ടാബ്‍ലറ്റ് സോപ്പ് എന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് കൊടുവള്ളി സ്വദേശി കെ.സി.ജാബിർ പറയുന്നു. 

ഗുളിക സ്ട്രിപ്പ് പോലെ പോക്കറ്റിൽ സൂക്ഷിക്കാവുന്ന സോപ്പ് ഒരെണ്ണം ഒരുതവണത്തേയ്ക്കു മാത്രമേ ഉണ്ടാകൂ എന്നതും സൗകര്യമാണ്. സാനിറ്റൈസർ അലർജിയുണ്ടാക്കുന്നവർക്കും കൊണ്ടു നടക്കാവുന്ന സോപ്പ് ഇഷ്ടമാകും. യാത്രകൾക്കിടയിൽ റസ്‌റ്ററന്റുകളിലെയും മറ്റും വാഷ് റൂമുകളിലെ സോപ്പ് ഉപയോഗിക്കാൻ മടിയുള്ളവര്‍ക്കും ഇലാരിയ നാനോ സോപ്പ് ഉപകാരപ്രദമാകും.

സോപ്പു നിർമാണവും കയറ്റുമതിയുമാണ് ‘സാബിറിന്റെ മെയിൻ’. അതുകൊണ്ടു തന്നെ ഓറിയൽ ഇമാറയുടെ പ്രമോട്ടറുമാണ്. സ്വാഭാവികമായും ഉപഭോക്താവിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പുറത്തിറക്കിയ ഉൽപന്നമായി ഇലാരിയ എന്ന പേരിട്ടിരിക്കുന്ന ഈ കുഞ്ഞൻ സോപ്പ്. ആദ്യമായാണ് ഗുളിക രൂപത്തിൽ സോപ്പിനെ വിപണിയിലിറക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

ഗുണമേൻമയിൽ ഗ്രേഡ് 1 വിഭാഗത്തില്‍പ്പെടുന്ന, 76-80% എന്ന ഉയര്‍ന്ന ടോട്ടല്‍ ഫാറ്റി മാറ്ററാണ് (ടിഎഫ്എം) ഇലാരിയയുടേത്. 20 ടാബ്‌ലറ്റ് സോപ്പുകളുള്‍പ്പെടുന്ന രണ്ട് സ്ട്രിപ്പുകളുടെ പാക്കറ്റിന് 30 രൂപ. കേരളത്തിലേയും കര്‍ണാടകത്തിലേയും പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഉല്‍പ്പന്നം ലഭ്യമായിക്കഴിഞ്ഞു. ഖത്തറിലേയ്ക്ക് കയറ്റുമതിയും പുരോഗമിക്കുന്നുണ്ട്.

ഗ്രേഡ് 1 സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന ഓറിയല്‍ ഇമാറ 2017 മുതല്‍ സോപ്പു നിര്‍മാണ-കയറ്റുമതി രംഗത്തുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷണ-വികസന (ആര്‍&ഡി) വിഭാഗം വികസിപ്പിച്ചെടുക്കുന്ന സോപ്പുല്‍പ്പന്നങ്ങള്‍ മുംബൈയിലും ഹിമാചല്‍ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

Content Highlights: Tablet soap Elaria

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com