ന്യൂഡൽഹി ∙ ആഭ്യന്തര വിമാനനിരക്കുകൾ വർധിക്കാൻ സാധ്യത. ടിക്കറ്റ് നിരക്കിൽ 10–30% വർധന വരുത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണിത്. കോവിഡ് ലോക്ഡൗണിനു പിന്നാലെ മേയിൽ രാജ്യത്തെ ആഭ്യന്തര വിമാന സെക്ടറുകൾ പുനരാരംഭിച്ച ഘട്ടത്തിൽ നിരക്കു നിയന്ത്രിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ടിരുന്നു. കുറഞ്ഞ നിരക്കും ഉയർന്ന നിരക്കും നിശ്ചയിച്ചതോടെ ഒരു പരിധിയിൽ കൂടുതൽ നിരക്കു വർധന അനുവദനീയമായിരുന്നില്ല. ഈ നിയന്ത്രണം മാർച്ച് 31ന് അവസാനിക്കാനിരിക്കെയാണു പുതിയ ഉത്തരവ്. യാത്രാ ദൈർഘ്യമനുസരിച്ച് 7 വിഭാഗങ്ങളായി തിരിച്ചാണു നിരക്കു നിശ്ചയിച്ചിരുന്നത്. കുറഞ്ഞ നിരക്കു 12% വരെയും കൂടിയ നിരക്കു 30% വരെയും വർധിപ്പിക്കാനാണ് അനുമതി.
വിമാനക്കൂലി ഉയരും

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.