വരുന്നു, കളർഫുൾ കുപ്പിവെള്ളം

bottled-water
SHARE

കൊല്ലം ∙ ശുദ്ധജലം വർണക്കുപ്പികളിൽ നിറച്ചു വിതരണം ചെയ്യാനുള്ള അനുമതി നൽകാനൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഫുഡ് ഗ്രേഡ് നിലവാരത്തിനുള്ള കുപ്പികൾ മാത്രമേ ഇതിനായി അനുവദിക്കൂ. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും എഫ്എസ്എസ്എഐ ശുപാർശ ചെയ്യുന്നു. ഉപഭോക്താക്കളിൽനിന്നും ഉൽപാദകരിൽനിന്നും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. 

നിലവി‍ൽ സുതാര്യമായ കുപ്പികളിൽ മാത്രമേ ശുദ്ധജലം വിതരണം ചെയ്യാൻ അനുവാദമുള്ളൂ. കുപ്പികളുടെ ഗുണനിലവാരം ഉറപ്പു വരുത്തണമെന്നും കുപ്പിയോ അതിൽ ഉപയോഗിച്ചിരുന്ന നിറമോ മറ്റു വസ്തുക്കളോ ഉപഭോക്താവിനു ദോഷകരമായ രാസവസ്തുക്കളൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അഭിപ്രായ ശേഖരണത്തിനു ശേഷം ആവശ്യമായ ഭേദഗതികളോടെ ഉടൻ പരിഷ്കാരം നടപ്പാക്കാനാണ്  തീരുമാനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA